Posts

തിരുനാൾ മംഗളങ്ങൾ

Image
ജൂലൈ 3. ഭാരത അപ്പസ്തോലനായ വി. തോമാശ്ലീഹയുടെ 1959 മത് ഓർമ്മ തിരുനാൾ. എല്ലാവർക്കും വിശുദ്ധന്റെ തിരുനാളിന്റെ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു. ✍️ കെസിവൈഎം ജൂഡ്സ് മൗണ്ട്

ആശംസകൾ

Image
ജൂലൈ 3. ഞങ്ങളുടെ പ്രിയപ്പെട്ട *മനോജ്‌ കാക്കോനാൽ അച്ചന്* വിശുദ്ധന്റെ തിരുനാൾ മംഗളങ്ങളും ഒപ്പം നാമഹേതുക തിരുനാളിന്റെ പ്രാർത്ഥനാമംഗളങ്ങളും ഏറെ സ്നേഹത്തോടെ നേരുന്നു. ✍️ സ്നേഹപൂർവ്വം, കെസിവൈഎം ജൂഡ്സ് മൗണ്ട്

ഫെബ്രുവരി 14, വിശുദ്ധ വാലന്റൈൻ

Image
ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാവർക്കും വാലന്റൈൻ ദിനാശംസകൾ. ഫെബ്രുവരി 14. വാലന്റൈൻ ദിനം. ആഘോഷങ്ങൾക്ക് അതിരുകളില്ല. എന്നാൽ വാലന്റൈൻ എന്ന വിശുദ്ധനേ മറ ക്കുന്നോ?                  അതേ പ്രിയരേ, അദ്ദേഹം ഒരു വിശുദ്ധനാണ്, ഒരു വൈദീകനാണ്,   അദ്ദേഹത്തിന്റെ ഓർമ്മയാണ് വാലന്റൈൻ ഡേ എന്ന ഓമന പേര് നൽകി നമ്മൾ വിളിക്കുന്ന, ആഘോഷിക്കുന്ന ദിനം.ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍.                 ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി.‘അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും’ എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യ...

പ്രധാന ധൂതന്മാരുടെ തിരുനാൾ

Image
നമ്മുടെ ജീവിതത്തിന്‍റെ ഓരോ ചലനങ്ങളിലും നമ്മെ സംരക്ഷിക്കുവാൻ, നന്മയിലൂടെ ചരിക്കുവാൻ നല്ല വഴികൾ കാണിച്ചു തരാനും ദൈവം നിയോഗിച്ച ഈ ദൈവദൂതന്മാരെ നന്ദിയോടെ അനുസ്മരിക്കുന്ന ദിനവും മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിന്‍റെ മാലാഖമാരായി തീരാനുള്ള  നമ്മുടെ വിളിയെ ഓർമ്മിപ്പിക്കുന്ന ദിനവും കൂടിയാണ്. കത്തോലിക്കാ സഭയിൽ മറ്റൊരു ദിനവും കൂടി ഇന്ന് അനുസ്മരിക്കപ്പെട്ടു. ഇന്ന് ലോകം കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായി ആചരിക്കുന്ന ദിനത്തെ പ്രമാണിച്ചു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഇന്ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ അവർക്കായി ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും അവരുടെ ജീവിതത്തിനു സംരക്ഷണവും കരുതലും നൽകുന്ന മാലാഖമാരായി തീരാൻ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്തു.  വിവിധ മതവിശ്വാസത്തില്‍  കാണുന്ന മാലാഖമാരായ ദൈവദൂതന്മാർ ചിറകണിഞ്ഞ മനുഷ്യരൂപവും സുന്ദരമായ മുഖവുമുള്ള മാലാഖമാരെപറ്റി കുഞ്ഞായിരിക്കുമ്പോഴെ കഥകൾ കേട്ടു വളർന്നവരാണ് നാം. നമ്മോടൊപ്പം നമുക്ക് കാവലായി ദൈവം തന്ന കാവൽ മാലാഖമാരെ പറ്റിയും പലപ്പോഴും നമ്മുടെ അമ്മമാർ നമ്മോടു പറഞ്ഞു തന്നിട്ടുണ്ട്. കാവൽ മാലാഖയോടു് അനുദിനം പ്രാർത്ഥിക്കാ...

September 14

Image
* വിശുദ്ധ കുരിശിന്റെ പ്രാർത്ഥന. * ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്റെ സത്യപ്രകാശമായിരിക്കണമെ. ഓ! വിശുദ്ധ കുരിശേ! എന്റെ ആത്മാവിനെ സദ്ചിന്തകൾ കൊണ്ട് നിറയ്ക്കണം. ഓ വിശുദ്ധ കുരിശേ! എല്ലാ തിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കണ മെ. ഓ! വിശുദ്ധ കുരിശേ! എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെ ന്നുള്ള മരണത്തിൽ നിന്നും എന്നെ രക്ഷിക്കണമെ. എനിക്ക് നിത്യജീ വൻ നൽകണമെ. ഓ! ക്രൂശിതമായ നസ്രായക്കാരൻ യേശുവേ! ഇപ്പോഴും എപ്പോഴും എന്റെമേൽ കരുണയുണ്ടാകണം. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കർത്താവീശോമിശിഹാ യുടെ തിരുരക്തത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും സ്വർഗ്ഗാരോപണത്തിന്റെയും പൂജിതബഹുമാനത്തിനായി യേശു ക്രിസ്തുമസ് ദിവസം ജനിച്ചുവെന്നു. ദുഖവെള്ളിയാഴ്ച അവിടുന്ന് കുരിശിൽ തൂങ്ങിമരിച്ചുവെന്നും നിക്കോദേമൂസും യൗസേപ്പും കർത്താവിന്റെ തിരുശരീരം കുരിശിൽ നിന്നിറക്കി സംസ്കരിച്ചു വെന്നും അവിടുന്ന് സ്വർഗ്ഗാരോഹിതനായി എന്നും ഞങ്ങൾ വിശ്വസി ക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്ക ളിൽ നിന്നും എന്നെ സംരക്ഷിക്കണമെ. ...

ഓഗസ്റ്റ് 29. വിശുദ്ധ എവുപ്രാസ്യാമ്മ

Image
ഓഗസ്റ്റ് 29: വിശുദ്ധ എവുപ്രാസ്യാമ്മ 1877 ഒക്ടോബര്‍ 17ന് തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചു. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു. വളരും തോറും ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം ഏറിവന്ന റോസാ ഒമ്പതാം വയസ്സില്‍ പരിശുദ്ധ മാതാവിന്റെ ഒരു ദര്‍ശനത്താല്‍ കന്യാസ്ത്രീയാകുവാന്‍ തീരുമാനിച്ചു. അവളുടെ പിതാവിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും എവുപ്രാസ്യ നിരന്തരമായ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളും തുടര്‍ന്നു കൊണ്ടിരിന്നു. റോസയുടെ ശക്തമായ പ്രാര്‍ത്ഥനയും ഇളയ സഹോദരിയുടെ പെട്ടെന്നുള്ള മരണവും അദ്ദേഹത്തിന്റെ മനസ്സ്‌ മാറാന്‍ കാരണമായി. വാസ്തവത്തില്‍ അവളുടെ പിതാവ്‌ തന്നെയാണ് കര്‍മ്മലീത്താ സഭയ...

വിശുദ്ധ സ്‌നേപക യോഹന്നാൻ

Image
ഓഗസ്റ്റ് 29: വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനത്തിന്റെ ഓര്‍മ്മപുതുക്കല്‍… തിരുസഭയില്‍ നാലാം നൂറ്റാണ്ടു മുതലാണ് വിശുദ്ധ സ്നാപക യോഹന്നാന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ തിരുനാൾ ആഘോഷിക്കാൻ തുടങ്ങിയത്. കൂടാതെ ജൂണ്‍ 24-ന് സ്നാപകയോഹന്നാന്റെ ജനനതിരുനാളും സഭ ആഘോഷിക്കുന്നുണ്ട്. വിശുദ്ധരുടെ ഗണത്തിൽ നിന്നും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്നാപകയോഹന്നാന്റെയും മാത്രമാണ് ജനനതിരുനാളുകൾ ആഘോഷിക്കപ്പെടുന്നത്. വിശുദ്ധ സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളേയാണ് ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന്‍ രാജാവിന്റെ മുഖത്ത് നോക്കി പറയുവാനുള്ള ധൈര്യം വിശുദ്ധ സ്നാപകയോഹന്നാന്‍ കാണിച്ചു. യോഹന്നാനെ പിടികൂടി തടവിലാക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഹേറോദിയാ ഹേറോദേസിലൂടെ അത് നടപ്പിലാക്കുകയും, തന്റെ മകളായ സലോമിയിലൂടെ വിശുദ്ധനെ ശിരഛേദം ചെയ്യുവാനുള്ള അവസരം മുതലാക്കുകയും ചെയ്തു. വിശുദ്ധന്റെ ശരീരം സമരിയായിലാണ് അടക്കം ചെയ്തിരുന്നത്. 362-ല്‍ വിജാതീയര്‍ വിശുദ്ധന്റെ ശവകുടീരം ആക്രമിക്ക...