September 14

*വിശുദ്ധ കുരിശിന്റെ പ്രാർത്ഥന.*

ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്റെ സത്യപ്രകാശമായിരിക്കണമെ. ഓ! വിശുദ്ധ കുരിശേ! എന്റെ ആത്മാവിനെ സദ്ചിന്തകൾ കൊണ്ട് നിറയ്ക്കണം. ഓ വിശുദ്ധ കുരിശേ! എല്ലാ തിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കണ മെ. ഓ! വിശുദ്ധ കുരിശേ! എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെ ന്നുള്ള മരണത്തിൽ നിന്നും എന്നെ രക്ഷിക്കണമെ. എനിക്ക് നിത്യജീ വൻ നൽകണമെ. ഓ! ക്രൂശിതമായ നസ്രായക്കാരൻ യേശുവേ! ഇപ്പോഴും എപ്പോഴും എന്റെമേൽ കരുണയുണ്ടാകണം.

നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കർത്താവീശോമിശിഹാ യുടെ തിരുരക്തത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും സ്വർഗ്ഗാരോപണത്തിന്റെയും പൂജിതബഹുമാനത്തിനായി യേശു ക്രിസ്തുമസ് ദിവസം ജനിച്ചുവെന്നു. ദുഖവെള്ളിയാഴ്ച അവിടുന്ന് കുരിശിൽ തൂങ്ങിമരിച്ചുവെന്നും നിക്കോദേമൂസും യൗസേപ്പും കർത്താവിന്റെ തിരുശരീരം കുരിശിൽ നിന്നിറക്കി സംസ്കരിച്ചു വെന്നും അവിടുന്ന് സ്വർഗ്ഗാരോഹിതനായി എന്നും ഞങ്ങൾ വിശ്വസി ക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്ക ളിൽ നിന്നും എന്നെ സംരക്ഷിക്കണമെ. കർത്താവായ യേശുവേ എന്നിൽ കനിയണം. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ. ഭയം കൂടാതെ കുരിശ് വഹിക്കാ നുള്ള ശക്തി കർത്താവായ യേശുവേ അങ്ങയുടെ കുരിശിന്റെ സഹന ത്തിലൂടെ എനിക്ക് നൽകണമെ. അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം നൽകണമെ, ആമ്മേൻ.

*എല്ലാവർക്കും വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ മംഗളങ്ങൾ.*

*കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ്* .

Insta

Comments

Popular posts from this blog

ഓഗസ്റ്റ് 29. വിശുദ്ധ എവുപ്രാസ്യാമ്മ

വിശുദ്ധ സ്‌നേപക യോഹന്നാൻ

ഫെബ്രുവരി 14, വിശുദ്ധ വാലന്റൈൻ