പ്രതിഷേധം

വനിത കമ്മീഷൻ അധ്യക്ഷയായി തുടരാൻ തനിക്ക് യോഗ്യത ഇല്ല എന്ന് ദിനംപ്രതിയുള്ള പ്രവർത്തനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് നിലവിലെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ.

തങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ പറയുവാൻ വിളിക്കുന്ന സ്ത്രീകളോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റ രീതി തീർത്തും പ്രതിഷേധാർഹമാണ്. അധികാരികളുടെ ഇത്തരം അധികാര ദുർവിനിയോഗത്തെ കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ് ശക്തമായി അപലപിക്കുന്നു. ഇത്തരം തെറ്റായ നടപടികൾ സ്വീകരിക്കുന്ന ദുർമാർഗ്ഗികളായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുവാൻ സർക്കാർ തയ്യാറാകണം. വനിതാ കമ്മീഷൻ പോലൊരു പദവിയിലേക്ക് ഒരാളെ നിയമിക്കുമ്പോൾ പ്രസ്തുത വ്യക്തിക്ക് അല്പമെങ്കിലും വിവേകം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുവാനും ഭരണാധികാരികളെ നിങ്ങൾ ശ്രദ്ധിക്കണം. ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന ഭാരത നാട്ടിൽ ഇത്തരം ബ്യൂറോക്രാറ്റുകളുടെ തോന്ന്യാസങ്ങൾ ഒരിക്കലും അനുവദിച്ചു കൊടുക്കുവാൻ സാധിക്കില്ല. കുറ്റ കൃത്യങ്ങൾ തടയേണ്ടവർ കുറ്റവാളികൾ ആകുമ്പോൾ അത്തരക്കാർ പ്രസ്തുത സ്ഥാനങ്ങളിൽ നിന്നും, അധികാരങ്ങളിൽ നിന്നും പുറത്താക്കപ്പെടണം ഇല്ലങ്കിൽ പ്രതിഷേധം ആളിക്കത്തും.

എംസി ജോസഫൈനെ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ് എക്സിക്യൂട്ടീവ് കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.

✍️✍️
കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ്


 

Comments

Popular posts from this blog

ഓഗസ്റ്റ് 29. വിശുദ്ധ എവുപ്രാസ്യാമ്മ

വിശുദ്ധ സ്‌നേപക യോഹന്നാൻ

ഫെബ്രുവരി 14, വിശുദ്ധ വാലന്റൈൻ