SARAS
പ്രിയമുള്ളവരേ,
ഈ കുറച്ചു ദിവസങ്ങളിലായി യുവജനങ്ങളുടെ ഇടയിൽ ഏറെ ചർച്ചയാകുന്ന ഒരു സിനിമയാണല്ലോ സാറാസ്. അപ്പോൾ തീർച്ചയായും സിനിമ എന്നത് ഒരു കലയാണ്. ഒരു കൂട്ടം കലാകാരന്മാരുടെ/കലാകാരികളുടെ കഠിനാധ്വാനത്തിന്റെ അന്തിമ ഫലമാണ്. നല്ലൊരു സിനിമയാണെങ്കിൽ നല്ല രീതിയിൽ കാണികൾ ഉണ്ടാകും. നല്ല നല്ല ആസ്വാദകരും ഉണ്ടാകും. എന്നാൽ പറായാതെ വയ്യ സാറാസ് ഒരു നല്ല സിനിമയല്ല. വെറുമൊരു ഡയറക്ടർ വ്യൂവിൽ ഇത് കാണുന്നവർക്ക് നല്ലൊരു എന്റെർറ്റൈനർ ആണ്. എന്നാൽ ഒരു സിനിമ, അത് പൂർണ്ണമാകണമെങ്കിൽ അതിൽ നല്ലൊരു സന്ദേശം ഉണ്ടാകണം. അതിന്റെ ആശയം വളരെ കൃത്യവും, കാണികളെ ആഴത്തിൽ ചിന്തിപ്പിക്കുന്നതുമാകണം.
സമൂഹം എങ്ങനെ ആണെന്നല്ല, എങ്ങനെ ആയിരിക്കണം, എങ്ങനെ ആകരുത് എന്നൊക്കെ ആണ് നല്ലൊരു സിനിമയുടെ ആശയം ആയി എടുക്കേണ്ടത്. എന്നാൽ സാറാസ് എന്ന ജൂഡ് ആന്റണിയുടെ പുതുപുത്തൻ എന്റെർറ്റൈനർ നല്ലൊരു സിനിമയല്ല. അതിന്റെ ആശയം സമൂഹത്തിനു വളം അല്ല. സമൂഹത്തിൽ വിഷം വിതറുന്ന, മനുഷ്യ മനസ്സിൽ വിഷം കുത്തി വെക്കുന്ന സിനിമയാണ്. നമ്മൾ ക്രൈസ്തവർ, ആഗോള കത്തോലിക്കാ സഭ, എല്ലാം തന്നെ ഭ്രൂണഹത്യക്ക് എതിരായി നിലകൊള്ളുന്ന ആളുകളാണ്. കൊലപാതകം മാരക പാപവും. എന്നിരിക്കെ, ഒരമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നാൾ മുതൽ ഒരു കുഞ്ഞിന് ജീവൻ തുടിക്കുന്നുണ്ട്. ആ കുഞ്ഞിനും ഉണ്ട് അവകാശങ്ങൾ പിറക്കുന്നതിനും,ജീവിക്കുന്നതിനുമുള്ള അവകാശം. എന്നാൽ മാതൃത്വത്തിന്റെ മഹത്വത്തെ തിരിച്ചറിയാതെ, മക്കൾ ദൈവ ധാനമാണ് എന്നത് വിസ്മരിച്ചുകൊണ്ട് ജൂഡ് ആന്റണി ഇറക്കിയ സാറാസ് എന്നത് ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമ ആണ്. സിനിമയിൽ ഒരു നല്ല സന്ദേശം തിരയുന്നവരെ ജൂഡ് ആന്റണി നിരാശപ്പെടുത്തി എന്നും പറയാതെ വയ്യ.
എത്ര പ്രതികൂലമായ, ദുസഹമായ സാഹചര്യം ഉണ്ടായാലും ഒരു കുഞ്ഞിനെ ഉദരത്തിൽ വച്ച് തന്നെ വധിക്കുന്നതിനെ /നശിപ്പിക്കുന്നതിനെ / ഇല്ലായ്മ ചെയ്യുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ല.ജീവൻ നൽകുന്നത് ദൈവം ആണ്.
സിനിമയ്ക്ക് എപ്പോളും ഒരു സാമൂഹിക മാനം കൂടെ ഉണ്ടാകണം. "A GOOD FILM SHOULD CONVEY A GOOD MESSAGE.", നല്ലൊരു സിനിമ എപ്പോഴും നല്ലൊരു സന്ദേശം നൽകുന്നത് ആയിരിക്കണം. അങ്ങനെ അല്ലങ്കിൽ ആ സിനിമ നല്ലത് എന്ന് പറയാൻ കഴിയില്ല.
#abortion_is_a_crime
#_STOP_ABORTION_
#_don't_gave_criminal_message_
✍️✍️ KCYM JUDE'S MOUNT UNIT
Comments
Post a Comment